2012, ഏപ്രിൽ 4, ബുധനാഴ്‌ച

ശവ കോട്ട (പഴയ ഓര്‍മ്മകള്‍, അവയ്ക്ക് ചിതലരിക്കും മുമ്പേ)






അതൊരു ഇടുങ്ങിയ ഇടവഴിയുടെ ഇടതു ഭാഗത്തായിരുന്നു....വെറുതെ ആരും ആ വഴി പോവാറില്ല, അത്രക്ക് അത്യാവശ്യമാണെങ്കില്‍ മാത്രം..

വൃന്ദാവന്‍ ബസ് സ്റ്റോപ്പില്‍ നിന്നും താഴോട്ടുള വഴിയിലൂടെ വേണം പോവാന്‍, അല്‍പ്പം നടന്നാല്‍ ലക്ഷം വീടായി..കോളനി..പഴയ റേഡിയോ, അതിലൂടെ ഒഴുകി വരുന്ന, ഗാന തരങ്ങിണികള്‍, വാര്‍ത്തകള്‍, നാട്ടിന്‍ പുറം, നാടകങ്ങള്‍..അടുത്തടുത്ത വീടുകളില്‍ നിന്നും തെളിയുന്ന മഞ്ഞ വെളിച്ചങ്ങള്‍ കാശില്ലാത്തവര്‍ അറുപതിന്റെ ബള്‍ബ് വാങ്ങി ബന്ധപ്പെട്ടു ഇരുട്ടിനെ ബേധിച്ചു ജീവിക്കുന്നു, രാത്രിയില്‍ മുല്ല തറയില്‍ ലാവെളിച്ചം പതിയുമ്പോള്‍
ഉമരത്തു കമിഴ്ന്നു കിടന്ന് ആകാശവാണി തൃശൂര്‍ നിലയത്തിന്റെ നാടകം സ്രവിക്കുന്ന പാവം മനുഷ്യര്‍, അടുത്തിരുന്നു ബീഡി തെറുക്കുന്ന ഭാര്യയെ ഇടയ്ക്കു സഹായിക്കുന്ന ഭര്‍ത്താക്കന്മാര്‍..ഞങ്ങളുടെ നന്മ നിറഞ്ഞ നാട്, അടാട്ട്..

ഇടക്കൊക്കെ പനക്കല്‍ പുഷ്പ്പെട്ടന്റെ മോന്‍ ബിജുവിനെ കാണാന്‍ പോവുന്ന സമയത്ത് അവിടെ ഏതോ വീട്ടില്‍ നിന്നും വരുന്ന ഉണക്ക മീന്‍ വറുക്കുന്നതിന്റെ മണം, സഹിക്ക്യാന്‍ പറ്റില്ലായിരുന്നു..പിന്നീട് അറിഞ്ഞു അത് പാറയില്‍ അനുവിന്റെ വീട്ടില്‍ നിന്നായിരുന്നു എന്ന്, പഹയന്‍ നല്ല കുത്തി കാച്ചിയ പരിപ്പ് കറിയും കൂട്ടി, ഉണക്ക മീന്‍ കടിച്ചു പിടിച്ചു നല്ല വീശു വീശാവുമെന്നു..ഒന്ന് പോയാല്ലോ, പിന്നെ പറയാം, എട്രനാളയിഷ്ട്ട കണ്ടിട്ട്..പോയില്ല....

അങ്ങിനെ കയ്യും കാലും, രാവിലത്തെ പഴചോറും, സാമ്പാറും കഴിച്ചു തഴച്ചു വളരുന കാലത്ത്..വീട്ടില്‍ നിന്നൊരു അറിയിപ്പ്..
കുന്നുമേല്‍ ഉള്ള ബിന്ദു ചേച്ചിടെ വീട്ടില്‍ പോണം, അച്ചാച്ചന്റെ ചാത്തം പറയണം, അച്ഛന് ഒഴിവില്ല, പെണ്ണുങ്ങള്‍ ആ വഴി പോവാറില്ല..

ഉമ്മളെ കെട്ടു കെട്ടിക്കാനുള്ള, വീട്ടുക്കാരുടെ ഓരോ നംബരെ, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു ,..ആ എന്തായാലും പോയേക്കാം..
വഴി അങ്ങട്ട് നിശ്ചയം ഇല്ല, ..''നമ്മടെ ശവ കോട്ടെടെ വഴിയെ പോയാ മതിഡ...''എന്ത് !!''

സമയം ആറു മണിയായി..വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി...തിരിഞ്ഞു നോക്കിയപ്പോള്‍, വീട്ടില്‍ നിന്ന് ഏതോ ജനലിന്റെ അപ്പുറത്ത് നിന്ന്
പോടാ എന്ന്..വൃന്ദാവന്‍ ബസ് സ്റ്റോപ്പില്‍ വെച്ച്, ഉറ്റ മിത്രങ്ങളെ കണ്ടു, കൂട്ടത്തോടെ നിക്കുന്നുന്ദ്..എന്നെ കണ്ടപ്പോള്‍, എവിടെക്കാണ്ട്ര,..
കുന്നുമെലേക്ക്, പോരുന്നോ..?...ഏയ്‌..എല്ലാരും ഒരുമിച്ചായിരുന്നു പറഞ്ഞത്...ഇടവഴിയില്‍ ഇരുട്ട് വീഴുകയാണ്..അല്ലെങ്കില്‍ നാട്ടുക്കാരുടെ ബഹളം ആണ്, ഒരാവശ്യം വന്നപ്പോള്‍ ഒരു .....കാണുന്നില്ല..വീടുകളും അടച്ചിരിക്കുന്നു, ആകാശവാണി സമരത്തില്‍ ആണെന്ന് പോലും തോന്നി,
എന്തൊരു കഷ്ട്ടാ ഈശ്വര...വളവും തിരിവും, അന്ന് വരെ കാണാത്ത ഇഞ്ഞ പുല്ലുകള്‍ റോഡിന്റെ ഓരങ്ങളില്‍, ഉണക്ക മീനിന്റെ മണം മൂക്കിലേക്ക് തളച്ചു കയറിയിട്ടും, ജമന്തി പൂവിന്റെ മണം ആണ് വന്നത്..നടക്കുന്നു...ലക്ഷ്യത്തിലേക്ക് നടക്കുന്നു..ഒരു വലിയ കയറ്റം..വീടുകള്‍ ഇല്ലാത്ത സ്ഥലം..ഉരുളന്‍ കല്ലുകള്‍ കാലില്‍ തട്ടി പൊട്ടിക്കാനായി മനപ്പൂര്‍വം കാത്തു കിടക്കും പോലെ അവിടെ അവിടായി..ഒരില പോലും അനങ്ങുന്നില്ല..നോട്ടം നേരെ മാത്രം, എന്നാലും ഒന്ന് നോക്കി ഇടതു വശത്തേക്ക്..പാതി ഇടിഞ്ഞു വീഴാറായ മതില്‍ കെട്ടുകള്‍, മനസ്സില്‍ പതുക്കെ
പറഞ്ഞു ശവക്കോട്ട !!...


വെറുതെ കുറെ രൂപങ്ങള്‍ മുന്നില്‍ തെളിയുന്നത് പോലെ, അത് എന്നെ നോക്കി, ഇളിച്ചു ചിരിച്ചു ഓടി മറയുന്നു..പിന്നെ തെളിഞ്ഞത്, തലയില്‍ വെള്ള തുണി കൊണ്ട് താടി വരെ കെട്ടിയ മൂക്കില്‍ രണ്ട്‌ പഞ്ഞിയുള്ള..ഹൃദയ മിടിപ്പ് കൂടി വരികയാണ്..ഒന്ന് തിരിഞ്ഞു നോക്കാന്‍ തോന്നി, ആരേലും ഉണ്ടോ പുറകില്‍..നടത്തം നല്ല സ്പീഡില്‍ ആണ്, പക്ഷേങ്കില്‍ ദൂരം കൂടി വരും പോലെ, കാലു കുഴയുന്നു, തൊണ്ട വരളുന്നു..ഒടുവില്‍ ശവ കോട്ടയുടെ കവാടത്തില്‍...

ഓടാന്‍ തോന്നി, ഓടിയില്ല, പുറകില്‍ നിന്നും ആരുടെയോ ഒരു വിളി..ഡാ..,,,..നടത്തം സ്ലോ മോഷനില്‍,..ഫസ്റ്റ് ഗിയരിലേക്ക് വന്നു, പിന്നെ അയാള്‍ വീണ്ടും വിളിച്ചപ്പോള്‍ തിരിഞ്ഞു നോക്കാതെ നൂട്രലില്‍ ഇട്ടു..പതുക്കെ ചോദിച്ചു..''എന്തെ''..കാറി തുപ്പികൊണ്ട് അയാള്‍..''എന്തൂട്ട്''..


അയാള്‍ നടന്നു വരുന്നു എന്ന് തോന്നി, വെറുതെ എന്തിനാ ഒരു പ്രശ്നം ഉണ്ടാക്കുന്നേ എന്ന് കരുതി, പുറകേ നോക്കാതെ ഓടി..അയാള്‍ കൈ കൊട്ടി വിളിക്കുന്നുണ്ടായിരുന്നു..ഓ,,,,, ഒടുവില്‍ ബിന്ദു ചേച്ചിടെ വീടിനു മുന്നില്‍, സുന്ദരിയായ ബിന്ദു ചേച്ചി, സിനിമ നടി സിത്താരയെ പോലെ..ബന്ധം കൊണ്ട് നോക്കുമ്പോള്‍ മുറ പെണ്ണ്, എന്ത് ചെയ്യാം ഞാന്‍ നാലാം ക്ലാസില്‍ ആയി പോയി..ബിന്ദു ചേച്ചി ആണെങ്കില്‍ ധാവണി ഇട്ടു കൊണ്ട്, അടുക്കളയില്‍ അമ്മയുടെ അരികില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, എനിക്ക് പ്രായായിട്ടോ കല്യാണം കഴിപ്പിച്ചോ എന്ന് വിളിച്ചറിയിച്ചു കൊണ്ട്..
കിതച്ചു കൊണ്ട് മുറ്റത്ത് വന്നു നിന്നു...


വാതില്‍ അടച്ചിട്ടില്ല, അകത്തു നിലത്തു കമിഴ്ന്നു കിടന്ന് കൊണ്ട് കാലു രണ്ടും പൊന്തിച്ചു വെച്ച് കൂട്ടി അടിപ്പിച്ച് രസിച്ച് ഗാന തരങ്ങനി കേള്‍ക്കുന്നു ബിന്ദു ചേച്ചി..കണ്ടപ്പാടെ ''ഡ്രാ ആരാ ഇത്, അമ്മെ'' എന്ന നീട്ടി വിളി..ബിന്ദു ചേച്ചിടെ അമ്മ കൊണ്ട് തന്ന സ്കാഷ് തിണ്ണയില്‍ കയറി ഇരുന്നു ഗള് ഗള് എന്ന് കുടിച്ചു, പോരാണ്ടായപ്പോള്‍ ഒരു ഗ്ലാസ്‌ കൂടി കുടിച്ചു..നുള്ളല്‍ ഒരു വീക്നെസ്സായിരുന്ന ബിന്ദു ചേച്ചി, എന്നെ ഇടയ്ക്കിടയ്ക്ക് കൈത്തണ്ടയില്‍ പിച്ചി കൊണ്ടേ ഇരുന്നു..

അച്ചച്ചന്റെ ചാത്തം, എല്ലാരും തലേസം തന്നെ വരണം....''ഊണ് കഴിച്ചിട്ട് പോവാട'' ''വേണ്ട''..
പിന്നെ ഒരു ചോദ്യം,..''ആരേലും സെന്റരിലേക്ക് പോണുണ്ടോ..''ഇല്ലല്ലോ''..''ഉം'' എന്ന നെടുവീര്‍പ്പ്...
ദൂരെ നിന്നും കേള്‍ക്കുന്ന നേരത്തെ കേട്ട അതെ കാറി തുപ്പല്‍..വീണ്ടും ശ്രദ്ധിച്ചു..


''ആ അച്ഛന്‍ വരുന്നുണ്ട്'' ബിന്ദു ചേച്ചിടെ അച്ഛന്‍ കുമാരേട്ടന്‍, അപ്പൊ നേരത്തെ എന്നോട് സംസാരിച്ചത്....
കാജ ബീഡി നിലത്തു ചവുട്ടി അരച്ച് കൊണ്ട് കുമാരന്‍ മാമന്‍ എന്നെ നോക്കി ചിരിച്ചു, '' നീ എന്താടാ ഓടി പോയെ'' എന്ന്..
സംഭവം മാമന് പിടിക്കിട്ടി..ആള് ഈപ്പഴും വെള്ളത്തില്‍ ആണ്, തേപ്പു പണി കഴിഞ്ഞു കിട്ടുന്ന കാശ് ചാരായ ശാപിന്റെ ഭാണ്നാര പെട്ടിയില്‍ ഇടുന്നത് ആള്‍ക്കൊരു വീക്നെസ് ആയിരുന്നു...കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്നു...

.
ബിന്ദു ചേച്ചി ഗാന തരങ്ങിനിയില്‍,..മാമന്‍ ചാര് കസേരയില്‍ ഇരിക്കുന്നു...ഇടയ്ക്കു മാമന്റെ ശ്രദ്ധ പിടിക്കാനായി ചുമച്ചു നോക്കി,
ഒരു രക്ഷയും ഇല്ല, മാമന്‍ ഫുള്‍ കിക്കിലാണ്..എപ്പോഴോ കിക്ക് ഇറങ്ങി..എന്റെ മുഖം കണ്ടു മാമന്‍ തന്നെ ഇങ്ങോട്ട് പറഞ്ഞു..
സരോജിനി..ഞാന്‍ ഇവിനെ വീട് വരെ ആക്കിയിട്ടു വരാം...ഇരുട്ടിലൂടെ മാമന്റെ പുറകില്‍ നിഴല്‍ പോലെ അനുസരണ ഉള്ള കുട്ടിയായി നടന്നു..
തൃശ്ശൂര്‍ പൂരത്തിന്റെ വെടി കെട്ടു പോലായിരുന്നു മാമന്റെ ചുമ, അത് കേട്ടാല്‍ തന്നെ പ്രേതങ്ങള്‍ ആ പരിസരത്തേക്കു വരില്ലാ എന്ന് തോന്നി...
താഴേക്കുള്ള ഇറക്കം ഇറങ്ങി, ശവ കോട്ട കഴിഞ്ഞു..എനിക്കല്‍പ്പം അഹകാരം തോന്നിയപ്പോള്‍, ഞാന്‍ ഏതോ മൂളി പാട്ട് പാടി, പാതി തേഞ്ഞ ലൂണാര്‍ ചെരുപ്പുകൊണ്ട് ഏതോ ഒരു ഉരുളന്‍ കല്ല്‌, തട്ടി തെറിപ്പിച്ചു, കര്‍ലോസിന്റെ കിക്ക് പോലെ....വഴിയിലെ വീടുകളില്‍ മഞ്ഞ പ്രകാശം
റേഡിയോ ഉണര്‍ന്നു..മീന്‍ വറുക്കുന്നതിന്റെ മണം വരുനുണ്ട്....ഒടുവില്‍ വൃധാവാന്‍ ബസ് സ്റ്റോപ്പില്‍ എന്നെ ആക്കിയിട്ടു, മാമന്‍ തിരിഞ്ഞു നടന്നു..
ഇരുട്ടിലൂടെ ട്രൌസറിന്റെ പോക്കറ്റില്‍ കൈ ഇട്ട് ഞാന്‍ വീട്ടിലേക്ക്.....

വര്‍ഷങ്ങള്‍ കഴിഞ്ഞ്, കുറെ നാടുകളില്‍ മാറി മാറി താമസിച്ചു..പുതിയ ആളുകള്‍, കൂട്ടുക്കാര്‍...എത്ര ആയാലും അവനാന്‍ ജനിച്ച മണ്ണ് തന്നെ
ഏറ്റവും വലുത്, എവിടെ ആയാലും നമ്മളെ അത് ആ ഇടവഴികള്‍ മാടി വിളിക്കുന്നു, ജനിച്ച നാട്ടില്‍ കിടന്ന് മരിക്കണം എന്നാണു പഴമക്കാര്‍ പറയാറുള്ളത്, പത്താം തരത്തില്‍ പഠിക്കുമ്പോള്‍, അച്ഛമ്മയുടെ കണ്ണുകള്‍ അടഞ്ഞു..ദൂര കൂടുതല്‍ ഉള്ള നാട്ടില്‍ ആയിരുന്നത് കൊണ്ട് അച്ഛന്‍
അച്ഛമ്മയെ വല്യച്ഛന്റെ വീട്ടില്‍ നിര്‍ത്തി...ഒടുവില്‍ അച്ഛമ്മയെ ഒരു നോക്ക് കാണാന്‍, നാട്ടിലേക്ക്..ചെട്ടിയങ്ങാടി സെന്ററില്‍ ഇറങ്ങി..ഞങ്ങള്‍ കുടുംബം അടാട്ട് വണ്ടിയില്‍ കയറി..പുറത്തു മഴ, കണ്ടക്ടര്‍ വന്നു, ടാര്‍പായ തുറന്നിട്ടു, ബസിനുള്ളില്‍ ഇരുട്ട് കയറിയപോലെ തോന്നി..
അച്ഛന്റെ തോളില്‍ ചെരിഞ്ഞു കിടന്ന് ഉറങ്ങി അല്‍പ്പം..ബസ് ഞങ്ങളുടെ പഴയ ആ വൃന്ദാവന്‍ സ്റ്റോപ്പില്‍..കൂട്ടുക്കരോക്കെ പൊടി മീശ വെച്ച്..
ഇടവഴിയിലൂടെ നടന്ന് വല്യച്ഛന്റെ വീട്ടിലേക്ക്..ആളുകള്‍ തടിച്ചു കൂടിയിരിക്കുന്ന ഇടവഴിയിലൂടെ നടന്ന് വീട്ടിലേക്ക് കയറി..തെച്ചി വിതറിയ തറയില്‍ മധ്യത്തില്‍ മരിച്ചു കിടക്കുന്ന അച്ഛമ്മയെ കണ്ടു....

പലരും പറയുന്നു, അടക്കി പറയുന്നു..സ്വന്തം അമ്മയല്ലേ..ഇത്ര വല്ല്യ പറമ്പ് ഇന്ടായിട്ട അവന്‍ അമ്മയെ ശവ കോട്ടയില്‍.....
ഓര്‍മ്മയില്‍ അപ്പോള്‍ ആണ്, വീണ്ടും ശവ കോട്ട...അച്ഛന്‍ ചോതിച്ചപ്പോള്‍ വല്ല്യച്ചാണ് മറുപടി പറയാന്‍ കഴിയാതെ, ഒടുക്കം
അച്ചമയെ വഹിച്ചു കൊണ്ട് ഇടവഴിയിലൂടെ ഞങ്ങള്‍ ശവ കോട്ടയിലേക്ക്...പകല്‍ സമയത്തെ ശവ കോട്ട, പഴയ പോലെ തന്നെ
ഒരു മാറ്റവും സംഭവിച്ചിട്ടില്ല..ഉരുളന്‍ കല്ലുകള്‍ കാലില്‍ തട്ടിയിട്ടും അറിഞ്ഞില്ല..ആരോ പതുക്കെ തുരുമ്പിച്ച ഗേറ്റ് തുറന്നു..ആദ്യമായി
ശവ കോട്ട എന്റെ മുന്നില്‍ തെളിഞ്ഞു..ഇന്ജ പുല്ലുകള്‍ നിറഞ്ഞ ഒരു കാട്....ആരൊക്കെയോ അവിടെ ഇന്നലെ അടക്കം ചെയ്തിരുന്നു..
ഓര്‍മ്മകള്‍ ഭാക്കി വെക്കാതെ എല്ലാവരും പോയി, ഒരു അടയാളം പോലും വെക്കാതെ, ദേഹത്തെ ഉപേക്ഷിച്ചു ദേഹിക്കു വേണ്ടി കര്‍മ്മം
ചെയ്തു, ത്രിതാവും ചെത്തി പൂവും വാരി വിതറി, ജനി മൃതികളുടെ കര്‍മം നിര്‍വഹിച്ചു എല്ലാവരും പുതിയ നാളിലേക്ക്‌ നടന്ന് മറയുന്നു, തിരിഞ്ഞു പോലും നോക്കാതെ..അല്‍പ്പം നേരം അവിടെ നിന്നു, അച്ഛന്റെ അരികില്‍, എനിക്കരുകില്‍ മണ്ണില്‍ ആഞ്ഞു വെട്ടുന്ന ആള് ആറടി മണ്ണിന്റെ അവകാശിക്ക് വേണ്ടി, അയാള്‍ക്ക്‌ കിട്ടുന്ന കൂലി നൂറു രൂപ, കുഴി കുഴിച്, രാത്രി ചാരായ ഭന്നാരത്തില്‍ കാശിട്ടു കൊണ്ട്, ചിരിച്ചു കാറി തുപ്പി ശവ കോട്ടയുടെ അരികിലൂടെ നടന്ന് പോവുന്നു അയാള്‍,,ചിന്തകള്‍ കാട് കയറുന്നു..അവസാനം അച്ഛമ്മ കുഴിയിലേക്ക്..വെള്ളകൊന്ദ് മുഖം വരിഞ്ഞു മുറുക്കി..അച്ഛന്‍ പറഞ്ഞു, ഒരുനാള്‍ അച്ഛനും ഇങ്ങിനെ, മുഴുമിക്കാന്‍ ഇടം കൊടുക്കാതെ അച്ഛന്റെ വായ്‌ ഞാന്‍ പൊത്തി പിടിച്ചു..കഴിയില്ലായിരുന്നു
ആ വാക്കുകള്‍ അച്ഛനെ ദൈവ തുല്യം സ്നേഹിക്കുന്ന ഒരു മകനും....എല്ലാവരും അവരുടെ നാടകീയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക്
തിടുക്കത്തോടെ നടന്ന്...ഞാനും അച്ഛനും മാത്രം അവിടെ...അച്ഛന്റെ മുഖത്ത് തലോടി..കയ്യുകള്‍ ചേര്‍ത്തി പിടിച്ചു കൊണ്ട് അച്ഛന്‍ എന്നെയും കൂട്ടി വീട്ടിലേക്ക്..തിരിഞ്ഞു നോക്കിയപ്പോള്‍, അച്ഛമ്മയുടെ കുഴിമാടത്തിനു പുറത്ത് കുറെ റീത്തുകള്‍, കുറെ നേരം കഴിഞ്ഞാല്‍ അവയും മണ്ണില്‍ ചേരും..
ശവക്കോട്ടയുടെ വാതില്‍ അടഞ്ഞു...തിരക്കില്ലാത്ത കുന്നുമേല്‍ ഇടവഴിയിലൂടെ ഞാനും അച്ഛനും..ദൂരേക്ക്‌ നടന്ന് നീങ്ങി...

ശുഭം..

2012, ജനുവരി 23, തിങ്കളാഴ്‌ച

ഇന്ന് വീണ്ടും പോവുന്നു, എംബസിയിലേക്ക്..രാവിലെ നേരത്തെ പോണം..തിരിച്ചു വന്നിട്ട് വിശേഷങ്ങള്‍ പറയാം..

നിന്നെയും കാത്ത്.


മഴക്കാലവും വേനലും വന്നു പോയ്‌...എവിടെയോ ഞാന്‍..ദൂരെ പെയ്യുന്ന മഴയുടെ സംഗീതത്തെ കാതോര്‍ത്ത് കൊണ്ട്.... നീ വരില്ല എന്നറിയാമെങ്കിലും വെറുതെ നിന്നെയും കാത്തിരിക്കുന്നു....എന്നെനും എന്‍റെ മുത്തിന്റെ സ്വന്തം....